മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസു ജനുവരി രണ്ടിന് അധികാരമേല്‍ക്കും
ഗുരുവായൂർ : മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസു ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കായി ഗുരുവായൂരില്‍ സംഘാടക സമിതി രൂപീകരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ വാസു തുടരും. ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രസന്നിധിയില്‍ വച്ച് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11 ന് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.ഹരിഹരകൃഷ്ണന്‍ (പ്രകാശന്‍ ) ചെയര്‍മാനും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ വേണുഗോപാല്‍ ജനറല്‍ കണ്‍വീനറുമായി തെരഞ്ഞെടുത്തു. മുരളി പെരുനെല്ലി എം.എല്‍.എ കെ.പി വിനോദ്( ആക്റ്റിങ്ങ് ചെയര്‍മാന്‍ ഗുരുവായൂര്‍ നഗരസഭ), എം. കൃഷ്ണദാസ് മുന്‍ നഗരസഭ ചെയര്‍മാന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ്, വേങ്ങേരി രാമന്‍നമ്പൂ തിരി എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
മലബാര്‍ ദേവസം ബോര്‍ഡ് അസി.കമ്മീഷണര്‍ കെ.സുജാത,(വൈസ് ചെയര്‍മാന്‍) എം വി സദാശിവന്‍, അസി.കമ്മീഷണര്‍ & എക്‌സിക്യുട്ടീവ് ഓഫീസര്‍, മമ്മിയൂര്‍ ദേവസ്വം, എം സി സുനില്‍കുമാര്‍, കെ.ബാലകൃഷ്ണന്‍, രാജന്‍ അമ്ബാടി, എസ് പി മുരളി, , കണ്‍വീനര്‍,പബ്ലിസിറ്റി & ഫുഡ് കമ്മിറ്റി, സജി എളവള്ളി, കണ്‍വീനര്‍, സ്‌റ്റേജ് കമ്മിറ്റി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്.