Header 1 = sarovaram
Above Pot

ശബരിമല ദർശനം , സുരക്ഷ ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി എസ് പി ആഫീസിൽ

കോട്ടയം: ശബരിമലയിൽ ദർശനം നടത്താൻ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി കെ വയനാട്, കോട്ടയം എസ് പി ഹരിശങ്കറിന്റെ ഓഫീസിലെത്തി.

തിങ്കളാഴ്ച പതിനൊന്നോടെയാണ് അമ്മിണി എസ് പി ഓഫീസിലെത്തിയത്. ശബരിമല ദര്‍ശനത്തിനായി അമ്മിണി ഞായറാഴ്ച എരുമേലി വരെ എത്തിയിരുന്നു. ദർശനത്തിന് തമിഴ് നാട്ടിൽ നിന്നും എത്തിയ മനീതി സംഘത്തിന് നേരെ കയ്യേറ്റം ഉണ്ടായതിനെത്തുടർന്ന് സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു.

Astrologer

കോട്ടയം എസ് പിയെ കാണാന്‍ ഞായറാഴ്ച അമ്മിണി അനുമതി ചോദിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് എസ് പിയെ കാണാനുള്ള അനുമതി ലഭിച്ചത്. ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റായ അമ്മിണിക്ക് നാല്‍പ്പത്തിനാലു വയസ്സുണ്ട്

Vadasheri Footer