ഗുരുവായൂരിൽ എം കൃഷ്ണദാസ് ചെയർമാനായി , അനീഷ്മ ഷനോജ് ഉപാധ്യക്ഷ

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു.വൈസ് ചെയർ പേഴ്സൺ ആയി സി പി ഐയിലെ അനീഷ്മ ഷനോജിനെയും തെരഞ്ഞെടുത്തു . സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ് സ്ഥാനം രാജിവച്ചാണ് മത്സരിച്ചത് .നഗരസഭയിലെ 17-ാം വാര്‍ഡായ ചാമുണ്ഡേശ്വരിയിലെ കൗണ്‍സിലറാണ്. 2005 മുതല്‍ 2009 വരെ നഗരസഭ ചെയര്‍മാനായിട്ടുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ അവസാന വര്‍ഷം ചെയര്‍ പേഴ്‌സണായിരുന്ന എം.രതി സഹോദരിയാണ്. 32-ാം വര്‍ഡ്കൗണ്‍സിലര്‍ എ.എസ്.മനോജാണ് കൃഷ്ണദാസിന്റെ പേര് ‌നിര്‍ദ്ദേശിച്ചത്. 11-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.എം.ഷെഫീര്‍ പിന്താങ്ങി. 43 അംഗ കൗണ്‍സിലില്‍ 29 വോട്ടുകള്‍ കൃഷ്ണദാസിന് ലഭിച്ചു.

First Paragraph Rugmini Regency (working)

യു.ഡി.എഫില്‍ നിന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ കെ.പി.ഉദയന് 12 വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പി അംഗം ജ്യോതി രവീന്ദ്രനാഥ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. മറ്റൊരു ബി.ജെ.പി.അംഗം ശോഭഹരി നാരായണന്‍ കൗണ്‍സിലില്‍ എത്തിയില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പ്രൊഫ.പി.കെ.ശാന്തകുമാരിയുടെ വോട്ടും കൃഷ്ണ ദാസിന് ലഭിച്ചു . ഡെപ്യൂട്ടി കളക്ടര്‍ എ.ജെ.മേരിയായിരുന്നു വരണാധികാരി. എം.എല്‍.എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, തുടങ്ങിയവര്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സംബന്ധിച്ചു.

ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർ മാൻ തിരഞ്ഞെടുപ്പിലും, ചെയർമാൻ തിരഞ്ഞെടുപ്പിൽ കിട്ടിയ അതേവോട്ടുകൾ നേടിയാണ് അനീഷ്മ വിജയിച്ചത്.വാർഡ് 33 നെയാണ് അനീഷ്‌മ പ്രതിനിധീകരിക്കുന്നത് . യുഡിഎഫിലെ മാഗി ആല്‍ബര്‍ട്ട് 12 വോട്ട് നേടി. ബി ജെ പി യുടെ രണ്ട് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തില്ല. വിവിധ കക്ഷി നേതാക്കളായ എൻ കെ അക്ബർ , അഡ്വ മുഹമ്മദ് ബഷീർ, ടി ടി. ശിവദാസ്, കെ. പി. ഉദയൻ ,കെ പി എ റഷീദ് , എ എം ഷെഫീർ , കെ എം മെഹ്‌റൂഫ് ,കെ കെ സെയ്താലിക്കുട്ടി ,ഇ പി സുരേഷ് ,ലിജിത് തരകൻ , ജയൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)