ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു

Above Post Pazhidam (working)

തൃശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. സൗമ്യ (45)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു.

Poonthanam

പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് ദാരുണ സംഭവം. വീട്ടുകാർ തമ്മിൽ വർഷങ്ങളായി തർക്കമുണ്ട്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

Vasudev Inn
Rugmani 700-200

മരിച്ച സൗമ്യ വിവാഹമോചിതയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ കുത്തിയത്.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.

First Paragraph Jitesh panikar (working)