Header Saravan Bhavan

ദേശീയപാതയിൽ സൈക്കിളിൽ കാറിടിച്ച് ബേബി റോഡ് സ്വദേശിയായ യുവാവ് മരിച്ചു

Above article- 1

ചാവക്കാട്:മണത്തല ദേശീയപാതയിൽ സൈക്കിളിൽ കാറിടിച്ച് ബേബി റോഡ് സ്വദേശിയായ യുവാവ് മരിച്ചു .മണത്തല ബേബി റോഡിൽ പൂക്കോട്ടിൽ പരേതനായ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്.ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്.ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം.ജോലിക്ക് പോവുകയായിരുന്ന മുരളിയുടെ സൈക്കിളിന് പുറകിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഉടൻ തന്നെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാതാവ്:ദേവകി.ഭാര്യ:സരിത.മക്കൾ:ദേവിക,ദേവരാഗ്.

Vadasheri Footer