Madhavam header
Above Pot

ചാവക്കാട് നഗരസഭ ചെയർപേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു

ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു. ചാവക്കാട്‌ 26 ആം വാർഡിൽ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയിൽ എത്തിയത്. യു ഡി എഫിലെ ഷാഹിദ മുഹമ്മദിനെയാണ് പരാജയപ്പെടുത്തിയത് ഷീജ പ്രശാന്തിന് 23 വോട്ടും ഷാഹിദയ്ക്ക് 9 വോട്ടും ലഭിച്ചു. അഡ്വ മുഹമ്മദ് അൻവർ ഷീജാ പ്രശാന്തിന്റെ പേര് നിർദേശിച്ചു. പി കെ രാധാകൃഷ്ണൻ പിന്താങ്ങി. ജോയ്സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ബേബി ഫ്രാൻസിസ് പിന്താങ്ങി. 32 അംഗ കൗൺസിലിൽ എൽ ഡി എഫ് 23 യു ഡി എഫ് 9 എന്നതാണ് കക്ഷി നില

.

Astrologer

നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ കൃപ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ സിപിഎം ഏരിയ സെക്രട്ടറിയും മുൻ നഗരസഭ ചെയർമാനുമായ എൻ കെ അക്ബർ പുതിയ ചെയർപേഴ്സനെ പൂച്ചെണ്ട് നൽകി പൊന്നാട അണിയിച്ചു. വൈസ് ചെയർമാനായി സി പി എമ്മിലെ കെ കെ മുബാറക് ചുമതലയേറ്റു. യു ഡി എഫിലെ കെ വി സത്താറിനെയാണ് പരാജയപ്പെടുത്തിയത് . തിരുവത്ര പുതിയറ വാർഡ് 30 ൽ നിന്നാണ് മുബാറക് കൗൺസിലർ ആയത് ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുബാറകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പുതിയ ഭരണസമിതി അംഗങ്ങൾ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു

Vadasheri Footer