Madhavam header
Above Pot

കുന്നംകുളത്ത് ചെയർമാനും വൈസ് ചെയർമാനും വനിതകൾ തന്നെ

കുന്നംകുളം: കുന്നംകുളം നഗരസഭയിൽ എൽ ഡി എഫിലെ സീതാ രവീന്ദ്രൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സീതാ രവീന്ദ്രൻ ചെയർപേഴ്സണായത്. തുടർച്ചയായ രണ്ടാം തവണയാണ് സീതാ രവീന്ദ്രൻ ഈ സ്ഥാനം വഹിക്കുന്നത്. നഗരസഭ രൂപീകരിച്ച് 78 വർഷം പിന്നിടുമ്പോൾ തുടർച്ചയായി രണ്ടാം തവണ ഒരാൾ ചെയർമാൻ പദവിയിൽ എത്തുന്നത് ഇത് ആദ്യമായാണ്.വോട്ടെടുപ്പിൽ ബി ജെ പിയിലെ കെ കെ മുരളി 8 വോട്ടുകളും യു ഡി എഫിലെ ബിജു സി ബേബി 7 വോട്ടുകളും നേടി. ജില്ലാ മണ്ണു സംരക്ഷണ ഓഫീസർ പി ഡി സിന്ധു വരണാധികാരിയായി.

വൈസ് ചെയർപേഴ്സൺ ആയി കിഴൂർ നോർത്ത് മൂന്നാം വാർഡ് കൗൺസിലർ സൗമ്യ അനിലനെ തിരഞ്ഞെടുത്തു 37 അംഗ കൗൺസിലിൽ സൗമ്യ അനിലൻ 19 വോട്ടുകൾ നേടി ബി ജെ പി യിലെ ഗീതാ ശശിക്ക് 8 വോട്ടും യു ഡി എഫിലെ മിഷാ സെബാസ്റ്റ്യൻ 7 വോട്ടുകളും ലഭിച്ചു
കുന്നംകുളം നഗരസഭ കിഴൂർ നോർത്ത് മൂന്നാം വാർഡ് കൗൺസിലർ സൗമ്യ അനിലനെ കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്തു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സൗമ്യ അനിലൻ തിരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പി യിലെ ഗീതാ ശശി 8 വോട്ടും യു ഡി എഫിലെ മിഷാ സെബാസ്റ്റ്യൻ 7 വോട്ടുകളും നേടി. നഗരസഭയിലെ 37 അംഗ കൗൺസിലിൽ 22 വനിതകളും 15 പുരുഷൻമാരുമാണുള്ളത്. 68 ശതമാനമാണ്‌ സ്ത്രീ സംവരണം .

Astrologer

Vadasheri Footer