ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 136ാം ജന്മദിനം ആഘോഷിച്ചു

ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 136ാം ജന്മദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുച്ചിതമായി ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പതാകാ വന്ദനത്തിന് ശേഷം കേക്ക് മുറിച്ച് മധുരം പങ്ക് വെച്ച് പാവർട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും, നഗരസഭ തെരെഞ്ഞെടുപ്പ് കമ്മിററി ചെയർമാനുമായ എ.ടി.സ്റ്റീഫൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ടു് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി.നഗരസഭ പാർലിമെൻ്ററി പാർട്ടി നേതാവ് കെ.പി.ഉദയൻ ,ഉപനേതാവ്. കെ.പി.എ.റഷീദ്, കൗൺസിലിൽ ഹാട്രിക് പൂർത്തിയാക്കിയ മാഗി ആൽബർട്ട്. മറ്റു് തെരെഞ്ഞെടുക്കപ്പെട്ട യൂ ഡി എഫ് കൗൺസിലർമാർ എന്നിവർക്ക് സ്നേഹാദരവും നൽക്കി..

ആർ.രവികുമാർ ,ഒ.കെ.ആർ.മണികണ്ഠൻ, ജോയ് ചെറിയാൻ, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, ഒ.എ.പ്രതീഷ്.ഷൈലജ ദേവൻ, പി.കെ.ജോർജ്, ടി.വി.കൃഷ്ണദാസ്, രാമൻ പല്ലത്ത്, എ.കെ.ഷൈമിൽ, മുരളി വിലാസ്, ബാബു ഗുരുവായൂർ, പ്രിയാ രാജേന്ദ്രൻ, ബിന്ദു നാരായണൻ, അരവിന്ദൻ കോങ്ങാട്ടിൽ, വി.കെ.ജയരാജ്, സി.അനിൽകുമാർ,സുഷാ ബാബു, പ്രമീള ശിവശങ്കരൻ ,പോളീ ഫ്രാൻസീസ് എന്നിവർ സംസാരിച്ചു

ചാവക്കാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപകദിനം ചാവക്കാട് 24)0 വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പാർട്ടി പതാകഉയർത്തി പ്രസിഡന്റ് ജബ്ബാർ ഉൽഘാടനം നിർവഹിച്ചു. ഷാഹുൽഹമീദ് . ബാബു,സൈഫു,സിറാജ് മഴുവഞ്ചേരി , അക്ക്ബർ കോബ്ര , സൈനുദ്ധീൻ ചക്കര ,ശിവൻ ,ചന്ദ്രശേഖരൻ , പ്രകാശൻ ,അക്ബർ , ഗഫാർ , ഇല്യാസ് ജവഹർ ബാലജനവേദി അംഗങ്ങളായ അമാന ഫർഹാൻ , മുഹമ്മദ് ബിലാൽ ,മുഹമ്മദ് ഖലിൽ ,എന്നിവർ പങ്കെടുത്തു ,ജമാൽ നന്ദി പ്രകാശിപ്പിച്ചു