Header 1 = sarovaram
Above Pot

ഗുരുവായൂർ നഗരസഭയിൽ സി പി ഐ പെരുവഴിയിൽ , ഇനി സി പി എം ഏകകക്ഷി ഭരണം

ഗുരുവായൂർ :ഗുരുവായൂർ നഗര സഭയിൽ സി പി ഐ പെരുവഴിയിൽ , ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതോടെ സി പി ഐ യെ സി പി എം ഒഴിവാക്കി . കഴിഞ്ഞ കാലത്ത് എല്ലാം സി പി ഐ ക്ക് ഒരു വർഷം ചെയര്മാന് സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം തനിച്ചു ഭൂരിപക്ഷം ലഭിച്ചതോടെ സി പി ഐ യുടെ പിന്തുണ കൂടാതെ തന്നെ ഭരിക്കാം എന്നുള്ള ആത്മവിശ്വാസം സി പി എമ്മിനുണ്ട് . ഞായറാഴ്ച നടന്ന സി പി എം സി പി ഐ ഉഭയക്ഷി ചർച്ചയിൽ നിന്ന് സി പി ഐ നേതാക്കളായ ജേക്കബ് ,ജയൻ, ശ്രീനിവാസൻ എന്നിവർ ഇറങ്ങിപ്പോയി , രാവിലെ നടന്ന ചർച്ചയിൽ ഇത് സംബന്ധിച്ച ധാരണ ഉണ്ടാക്കാൻ കഴിയാതിരുന്നതോടെ എം എൽ എ അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിൽ വൈകീട്ട് വീണ്ടും ചർച്ച നടത്തുകയായിരുന്നു . ഇതിലും തീരുമാനം കാണാൻ കഴിയാതിരുന്നതോടെയാണ് സി പി ഐ നേതാക്കൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത് .എം കൃഷ്ണ ദാസ് ടി ടി ശിവദാസ് എംസി സുമേഷ് എന്നിവരാണ് സി പി എമ്മിന് വേണ്ടി ചർച്ചയിൽ പങ്കെടുത്തത് . തിരഞ്ഞെടുപ്പിൽ സി പി ഐ ഒഴിച്ചുള്ള ഘടക കക്ഷികൾക്ക് സീറ്റ് നല്കാൻ സി പി എം തയ്യാറായില്ല .കഴിഞ്ഞ കൗൺസിലിൽ ഒരു അംഗം ഉണ്ടായിരുന്ന ജനത ദൾ പിടിവാശി പിടിച്ചതോടെ വാർഡ് 16 നൽകി അവരെ ആശ്വ സിപ്പിച്ചുവെങ്കിലും തിരഞ്ഞെടുപ്പിൽ അവരെ കാലു വാരി എന്നാണ് ജനത ദളിന്റെ ആക്ഷേപം . കഴിഞ്ഞ തവണ എൽ ഡി എഫിന് ലഭിച്ച വോട്ടുകളുടെ പകുതിയിൽ താഴെ മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ ലഭിച്ചത് . മുൻ ചെയർ പേഴ്സൺ ആയിരുന്ന പ്രൊഫ പികെ ശാന്തകുമാരിക്ക് സി പി എം വോട്ടു മറിച്ചു നൽകുകയായിരുന്നു . യു ഡി എഫ് ജയിക്കാതിരിക്കാൻ വേണ്ടിയാണു സി പി എം, സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് മറിച്ചത് . 43 അംഗ കൗൺസിലിൽ 23 അംഗങ്ങൾ സി പി എമ്മിനുണ്ട് അഞ്ച് അംഗങ്ങൾ സി പിഐ ക്കും .ഇതോടെ ഘടക കക്ഷികൾ ഇല്ലാത്ത ഏകക്ഷി ഭരണത്തിനാണ് സി പി എം തുടക്കം കുറിക്കുന്നത് . എം കൃഷ്ണ ദാസ് ആണ് സി പി എമ്മിന്റെ ചെയർ മാൻ സ്ഥാനാർഥി

Vadasheri Footer