വോട്ടവാകശം വിനിയോഗിക്കുവാൻ എം.എ.യൂസഫലി  പറന്നിറങ്ങി

നാട്ടിക : വോട്ടവാകശം വിനിയോഗിക്കുവാൻ തിരക്കുകൾ മാറ്റിച്ച് പ്രവാസി ബിസിനസുകാരനായ
 എം.എ.യൂസഫലിനാട്ടിലെത്തി . മലേഷ്യയിലെ കോലലംപൂരിആയിരുന്ന യൂസഫലി ഇന്നലെ രാത്രി കൊച്ചിയിൽ എത്തി. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 11 മണിയോടെ
സ്വന്തം ഹെലികോപ്റ്ററിൽ നാട്ടികയിലെ വീട്ടിലിറങ്ങിയ എം.എ. യൂസഫലി
ഭാര്യ ഷാബിറ യൂസഫലിയോടൊപ്പം താൻ പഠിച്ച നാട്ടിക എയ്ഡഡ് മാപ്പിള
എൽപി സ്കൂളിലെ 115-ാം ബൂത്തിലെത്തി വോട്ടു ചെയ്തു. ഇത് രണ്ടാം
തവണയാണ് വോട്ടാവകാശം നിർവഹിക്കുവാൻ എത്തുന്നതെന്ന് എം.എ.
യൂസഫലി പറഞ്ഞു.ഉച്ചയോടെ അബുദാബിക്ക് മടങ്ങുകയും ചെയ്തു.

Leave A Reply

Your email address will not be published.