Above Pot

ഗുരുവായൂരില്‍ സംയുക്ത ലോട്ടറി തൊഴിലാളി സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ :സംയുക്ത ലോട്ടറി തൊഴിലാളി സംഗമവും തിരിച്ചറിയിൽ കാർഡ് വിതരണവും നടന്നു. നഗരസഭ മൃഗാശുപത്രി ഹാളിൽ നടന്ന തൊഴിലാളി സംഗമം ഗുരുവായൂർ ടെമ്പിൾ പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻപെക്ടർ സി പ്രേമാനന്ദക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡന്റ് ടി.ടി ശിവദാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗുരുവായൂർ മേഖലയിൽ ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ഇരുനൂറിൽ അധികം തൊഴിലാളികൾക്ക് തിരിച്ചറിയിൽ കാർഡുകൾ വിതരണം ചെയ്തു.

First Paragraph  728-90

ശബരിമല സീസണിൽ അയ്യപ്പ ഭക്തന്മാരെ കബളിപ്പിക്കാനായി എത്തുന്നവരെ തിരിച്ചറിഞ്ഞാൽ പോലീസിനെ അറിയിക്കണമെന്നും സി.ഐ യോഗത്തിൽ പങ്കെടുത്തവരോട് പറഞ്ഞു. ലോട്ടറി ഏജന്റ് ഏന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി സോമസുന്ദരൻ, ലോട്ടറി ഏജന്റ് ഏന്റ് സെല്ലേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.ബി ദയാനന്ദൻ, എ.ഐ.ടി.യു.സി ജില്ലാ കമ്മറ്റി അംഗം സദാനന്ദൻ, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി സേതു തിരുവെങ്കിടം എന്നിവർ സംസാരിച്ചു. ലോട്ടറി തൊഴിലാളി യൂണിയൻ ഭാരവാഹികളായ എം ജയപ്രകാശ് സ്വാഗതവും വി.എസ് പ്രകാശൻ നന്ദിയും പറഞ്ഞു.

Second Paragraph (saravana bhavan