
ലോനപ്പൻ ഗുരുക്കൾ അനുസ്മരണം

ഗുരുവായൂർ : കളരി ആയോധന കലയുടെ ആചാര്യനും, കളരി മർമ്മ ചികിത്സ രംഗത്തെ പ്രശസ്തനുമായിരുന്ന സി ടി ലോനപ്പൻ ഗുരുക്കളുടെ നാലാമത് അനുസ്മരണം ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു .
സി ടി ലോനപ്പൻ ഗുരുക്കൾ സ്മാരക ട്രസ്റ്റിയുടെ ചെയർമാൻ കെ പി ഉദയൻ അധ്യക്ഷതവഹിച്ചു .യോഗ അധ്യാപിക . മീനരഘുനാഥ്, വല്ലഭട്ട ഗുരുക്കൾ കൃഷ്ണദാസ് കെ പി . ഇന്ത്യാ ബുക്ക് റെക്കോഡ്സ് വിജയി ഷെമീർ ഗുരുക്കൾ, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർ ശോഭ ഹരിനാരായണൻ എ
ട്രസ്റ്റി അംഗങ്ങളായ പി ആർ ഡെന്നി , രാജേന്ദ്രൻ കണ്ണത്ത്, കെ വാസുദേവൻ നമ്പൂതിരി, പി ജെ ആന്റോ , ഗിരീഷ്, ഉണ്ണികൃഷ്ണൻ , വിജയൻ , സണ്ണി, സജി എന്നിവർ സംസാരിച്ചു
