Post Header (woking) vadesheri

എം.എല്‍.എ പ്രതിഭാ പുരസ്കാരം ജൂലായ് ഏഴിന്.

Above Post Pazhidam (working)

ഗുരുവായൂര്‍ : എസ്.എസ്.എല്‍.സി യിലും ഹയര്‍സെക്കണ്ടറിയിലും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭ പുരസ്‌കാരം നൽകുമെന്ന്
എം.എല്‍.എ എന്‍.കെ അക്ബര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ജൂലായ് ഏഴിന് ഉച്ചക്ക് രണ്ടു മണിക്ക് ഗുരുവായൂര്‍ നഗരസഭ ടൌണ്‍ഹാളില്‍ വെച്ച് നടക്കുന്ന പുരസ്കാര വിതരണ ചടങ്ങ് മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും .എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും .

Poonthanam
Rugmani 700-200

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്ള വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടാതെ മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ മണ്ഡലത്തിന് പുറത്ത് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കുന്നത് . കൂടാതെ മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ സ്ക്കൂളുകളിലെ പ്രധാന അദ്ധ്യാപകരെ പ്രസ്തുത ചടങ്ങില്‍ വെച്ച് ആദരിക്കും

Vasudev Inn

പ്രതിഭാ പുരസ്കാര വിതരണ ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് മികച്ച പരിശീലകനായ ഷാഹുല്‍ കെ പഴുന്നാന നല്‍കും. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ഷിബു കെ.കെ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ജില്‍സി ബാബു, സേവ്യര്‍ പികെ, പി.എം താഹിര്‍, വിഎം മനാഫ്, റസ്ല റഹീം, ഹസ്സന്‍ തളികശ്ശേരി ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും