Post Header (woking) vadesheri

പുലികുട്ടിയുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ

Above Post Pazhidam (working)

ചെന്നൈ : വിമാന യാത്രികനിൽ ജീവനുള്ള പുലിക്കുട്ടിയെ വിമാന താവള ഉദ്യോഗസ്ഥർ പി ടി കൂടി . ഇന്ന് രാവിലെ തായ്‌ലൻഡിൽ നിന്നും വന്നിറങ്ങിയ കാജാ മൊയ്‌ദീൻ എന്ന യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് ഒരു കിലോ തൂക്കവും 54 സെന്റിമീറ്റർ നീളവുമുള്ള പെൺ പുലിക്കുട്ടിയെ കണ്ടെത്തിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞു ഇറങ്ങിയ യാത്രക്കാരന്റെ ബാഗിൽ നിന്നും ചെറിയ മുരൾച്ച കേട്ടപ്പോഴാണ് ബാഗ് പരിശോധനക്ക് വിധേയമാക്കിയത് .ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പാൽ കുപ്പി അടക്കം പുലിക്കുട്ടിയെ കണ്ടത്തിയത് . ഉടൻ തന്നെ തമിഴ് നാട് ഫോറസ്ററ് അധികൃതരെ വിവരം അറിയിച്ചതനുസരിച്ചു അവർ എത്തി പുലികുട്ടിയെയും ,കടത്തിയ കാജാ മൊയ്ദീനെയും ഏറ്റെടുത്തു .ബാങ്കോക്ക് വിമാന താവളത്തിലെ പരിശോധനയിൽ പുലിക്കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് അത്ഭുത പ്പെടുത്തുന്ന സംഗതിയാണ് എന്ന് ചെന്നൈ എയർ പോർട്ട് അധികൃതർ അഭിപ്രായപ്പെട്ടു .

Ambiswami restaurant