Header 1 = sarovaram
Above Pot

കടപ്പുറം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ ,എംഎൽഎയുടെ പിടിപ്പ് കേട്

ചാവക്കാട് : ജനപക്ഷ വികസന കാഴ്ചപ്പാട് ഇല്ലാത്ത ഒരു എം എല്‍ യും
സര്‍ക്കാരും കടപ്പുറത്തെ സാധാരണക്കാരനോട് കാണിക്കുന്ന
അവഗണയുടെ നേര്‍ക്കാഴ്ചയാണ് കടപ്പുറം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിന്റെ ശോചനീയാവസ്ഥ എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം സാദിഖലിഅഭിപ്രായപ്പെട്ടു. കടപ്പുറം സി എച് സി യില്‍ കിടത്തി ചികിത്സാ
പുനരാരംഭിക്കുക, എം എല്‍ യുടെ അവഗണന അവസാനിപ്പിക്കുക എന്നീ
ആവശ്യങ്ങള്‍ ഉന്നയിച്ചു മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി
ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

.

Astrologer

എല്ലാ രംഗത്തും ഒറ്റപെട്ടു പോകുമായിരുന്ന ഒരു പ്രദേശത്തെ മുഖ്യധാരയിലേക് എത്തിച്ചത്കടപ്പുറത്തെ മുസ്ലിം ലീഗ് നേതാക്കമ്മാരും ജനപ്രതിനിധികളും
ആണ്. ആ ജനതയോട് എം എല്‍ എ രാഷ്ട്രീയ വിരോധം
തീര്‍ക്കുകയാണെന്നും സാദിഖലി കൂട്ടിച്ചേര്‍ത്തു..കടപ്പുറത്തെ പ്രാഥമിക ഹെല്‍ത്ത് സെന്‍റര്‍ കിടത്തിചികിത്സ വരെ ഉണ്ടായിരുന്നതാണ് എന്നാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ആയി ഉയര്‍ത്തിയതോടെ എല്ലാം നിലച്ചു പോകുകയായിരുന്നു. ആവശ്യമായ
ഡോക്ടര്‍മാരെയും, സ്റ്റാഫുകളെയും, നിയോഗിക്കാന്‍ ബന്ധപ്പെട്ട
ആരോഗ്യ വകുപ്പ് അധികൃതര്‍ അനാസ്ഥ കാണിക്കുകയാണ്.

പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികളും നാട്ടുകാരും നിരവധി നിവേദനങ്ങള്‍
നല്‍കിയെങ്കിലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
തീരദേശത്തെ മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുടെയും
ഏക ആശ്രയമാണ് ഈ ആശുപത്രി. ആശുപത്രി പൂട്ടേണ്ട അവസ്ഥയാണുള്ളത്
എന്നാല്‍ ബന്ധപ്പെട്ട എം എല്‍ എ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ മൗനം
പാലിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.
മുസ്ലിംലീഗ് പ്രസിഡണ്ട് തെക്കരകത്ത് കരീം ഹാജി അധ്യക്ഷത വഹിച്ചു.
വി കെ ഷാഹുല്‍ ഹമ്മീദ്‌ ഹാജി, മണ്ഡലം ജന സെക്രട്ടറി എ.കെ അബ്
ദുല്‍ കരീം, പഞ്ചായത്ത് പ്രസിഡഡന്‍റ്, പി.കെ ബഷീര്‍, മറ്റു
ജനപ്രതിനിധികളായ ഹസീന താജുദ്ധീന്, പി.വി ഉമ്മര്‍ കുഞ്ഞി, പി.എം
മുജീബ്, വി.എം മനാഫ്, ശംസിയ തൗഫീഖ്, പി.എ അഷ്കര്‍,
പഞ്ചായത്ത് ഭാരവാഹികളായപി കെ അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് പണ്ടാരി,
ആര്‍ എസ് മുഹമ്മദ് മോന്‍, ബി ടി കൊച്ചു കോയതങ്ങള്‍ , അഷറഫ്
തോട്ടുങ്ങല്‍, റാഫി വലിയകത്ത്, എ എച്ച് സൈനുല്‍ ആബ്ദീന്‍, ഫൈസല്‍
എ കെ, മറ്റു നേതാക്കളായ സുബൈര്‍ തങ്ങള്‍, വി.പി മന്‍സൂര്‍ അലി, ,
നൗഷാദ് തെരുവത്, സുഹൈല്‍ തങ്ങള്‍, ടി. ആര്‍ ഇബ്രാഹിം, റംല
അഷ്റഫ്, ഹഫ്സല്‍ , അസ്ഹര്‍ പുളിക്കല്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Vadasheri Footer