Header 1 vadesheri (working)

പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ

Above Post Pazhidam (working)

കൊടുങ്ങല്ലൂർ : കയ്പമംഗലത്ത് പൊലീസുകാ​രന്‍റെ വീട്ടിൽ കയറി ബൈക്കുകൾ തല്ലി തകർത്ത ഗുണ്ടാ ലഹരി മാഫിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. എടത്തിരുത്തി മുനയം സ്വദേശി കോഴിപറമ്പിൽ പ്രണവ് (28)നെയാണ് അറസ്റ്റ്​ ചെയ്​തത്​. ഞായറാഴ്ച രാത്രിയിലാണ് കാട്ടൂർ പോലീസ് സ്​റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യാഗസ്ഥൻ കോഴി പറമ്പിൽ ഫെബിന്‍റെ വീട്ടിൽ കയറി പ്രണവ് ഉൾപ്പടെയുള്ള മൂന്നംഗ സംഘം ബൈക്കുകൾ തല്ലിതകർത്തത്.. കഴിഞ്ഞ ദിവസം മുനയം പ്രദേശത്ത് പോലീസെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നിൽ ഫെബിനാണെന്ന ധാരണയിലാണ് വീട് കയറി ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

സംഘത്തിലെ അമിത് ശങ്കർ, ശരത് എന്നിവർ ഒളിവിലാണ്. പ്രണവിനെ എടമുട്ടം ചൂലൂരിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. തൃശൂർ റൂറൽ എസ്.പി ജി.പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്‍റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി.സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ പ്രബിൻ, സി.പി.ഒ വിപിൻദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.