Post Header (woking) vadesheri

ഗുരുവായൂർ ഉത്സവം,3.56 കോടിയുടെ എസ്റ്റിമേറ്റ്

Above Post Pazhidam (working)

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രോത്സവത്തിനുള്ള ഒരുക്കങ്ങ ളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു ഫെബ്രുവരി 28 ശനിയാഴ്‌ച രാത്രി പൂയം നക്ഷത്രത്തിൽ കൊടിയേറ്റ് നടക്കും. ഒമ്പതാം ഉത്സവ ദിവസമായ മാർച്ച് 8-ന് രാത്രിയാണ് പള്ളിവേട്ട. മാർച്ച് 9 തിങ്കളാഴ്ച രാത്രിയാണ് ശ്രീഗുരുവായൂരപ്പന്റെ ആറാട്ട്. ഉത്സവ ദിനങ്ങളിൽ ഭക്തർക്ക് ദർശനത്തിനും പ്രസാദ ഊട്ട്, പകർച്ച നൽകുന്നതിനും ക്രമികരണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ കലാകാരൻമാർ അവതരിപ്പിക്കുന്ന വിശേഷാൽ കലാപരിപാടികളും വാദ്യ വിശേഷങ്ങളും ഉത്സവ പൊലിമയേറ്റും

Arya bhavan inner

ചരിത്ര പ്രസിദ്‌ധമായ ഗുരുവായൂർ  ആനയോട്ടം ഉത്സവം ഒന്നാം ദിവസമായ ഫെബ്രുവരി 28 ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ബാലു, കൃഷ്‌ണനാരായണൻ, രവിക്യഷ്ണൻ എന്നീ മൂന്ന് ആനകൾ ആനയോട്ട ചടങ്ങിൻ്റെ മുൻ നിരയിൽ അണിനിരക്കും. ഗോപികൃഷ്ണൻ, സിദ്ധാർത്ഥൻ എന്നീ ആനകൾ കരുതലാകും. ആനയോട്ട ചടങ്ങിൽ ഇന്ദ്രസെൻ, രവി കൃഷ്ണൻ, കൃഷ്‌ണനാരായണൻ, ഗോപികൃഷ്‌ണൻ, സിദ്ധാർത്ഥൻ, വലിയ വിഷ്‌ണു, ബാലു, ദാമോദർദാസ്, ഗജേന്ദ്ര, അക്ഷയ് കൃഷ്‌ണൻ എന്നീ ദേവസ്വം കൊമ്പൻമാർ പങ്കെടുക്കും. ആനയും ജനങ്ങളും തമ്മിൽ സുരക്ഷിതമായ അകലം പാലിച്ചാവും ആനയോട്ടം നടത്തുക.

Second Paragraph  Sarovaram(working)

ഉത്സവ ദിനങ്ങളിൽ ചടങ്ങുകൾക്കും പ്രസാദ ഊട്ട്. കലാപരിപാടികൾ തുടങ്ങിയവയ്ക്കുമായി 3,56,95,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുണ്ട്.

Third paragraph Saravan bhavan

ക്ഷേത്ര ചടങ്ങുകൾ

First Paragraph Jitesh panikar (working)

24,00,000/-

കലാപരിപാടികൾ 42,00,000/-

വൈദ്യുതാലങ്കാരം

1,50,000/-

വാദ്യം

25,00,000/-

പ്രസാദ ഊട്ട്, പകർച്ച

2,64,45,000/-

ഉത്സവത്തിന്റെ നാലാം ദിവസമായ മാർച്ച് 3 ന് ഉച്ചയ്ക്കു ശേഷം ചന്ദ്ര ഗ്രഹണമാകയാൽ ക്ഷേത്ര ചടങ്ങിന് മാറ്റം ഉണ്ടാകും. വൈകിട്ട് 6 മണിക്ക് ക്ഷേത്രനട അടയ്ക്കുന്നതും, ഗ്രഹണ ശേഷം 7.15ന് നട തുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമപ്രകാരം തുടരും. അന്നേ ദിവസം അന്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ ശീട്ടാക്കുന്നതല്ല. ഉച്ചയ്ക്കുശേഷമുള്ള പകർച്ച, രാത്രിയിലെ പ്രസാദ ഊട്ട് എന്നിവ ഉണ്ടാകില്ല.

രാത്രി കൊടിയേറ്റത്തെ തുടർന്ന് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ ഉദ്ഘാടനം നടക്കും. തുടർന്ന് പുലരും വരെ മേജർസെറ്റ് കഥകളി -പകുതി പുറപ്പാട് (4 മുടി), കഥ (1) അർജ്ജുന വിഷാദവ്യത്തം (2) ദക്ഷയാഗം. കേരള കലാമണ്ഡത്തിനു പുറമെ, കലാകാരൻമാർ ശ്രീ കലാമണ്ഡലം കൃഷ്‌ണകുമാർ (വേഷം) വേങ്ങേരി നാരായണൻ നമ്പൂതിരി (പാട്ട്) കലാമണ്ഡലം രാജൻ (ചെണ്ട) കലാമണ്ഡലം ഹരിനാരായണൻ (മദ്ദളം) തുടങ്ങിയ കലാകാരൻമാർ അരങ്ങിലെത്തും. അവതരണം.

ഗുരുവായൂർ ക്ഷേത്രോത്സവത്തിൽ ഇത്തവണയും വിശേഷാൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ദേശീയ-സംസ്ഥാന തലത്തിൽ ശ്രദ്‌ധയരായ കലാകാരൻമാർ എത്തും. പ്രശസ്ത ഗായിക കെ.എസ്.ചിത്ര, സംഗീതജ്ഞരായ യുവകലാഭാരതി ബാംഗ്ലൂർ ജി.രവി കിരൺ, .ചെങ്കോട്ട ഹരിഹര സുബ്രഹ്‌മണ്യൻ, പ്രശസ്ത ചലചിത്ര താരം .ആശ ശരത്ത്, വയലിൻ വിസ്മ‌യം  ഗംഗ ശശിധരൻ, സത്രിയ നൃത്തവുമായി ആസാമിലെ പ്രശസ്ത കലാകാരി  രഞ്ജു മൊണി സൈകിയ എന്നിവർ കലാവിരുന്നൊരുക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 6 മണി വരെയുള്ള സമയത്ത് കേരളത്തിന്റെ തനത് നാടൻ നാടൻ അനുഷ്‌ഠാന കലകൾ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് സമീപമുള്ള വേദിയിൽ അരങ്ങേറും. ഗോപികാ നൃത്തം, പരുന്താട്ടം, വീരനാട്യം, കളരിപ്പയറ്റ്, കരകാട്ടം, കുമ്മാട്ടികളി, ബിഹു ന്യത്തം തുടങ്ങിയവ ഈ വേദിയിൽ അവതരിപ്പിക്കും.

വാർത്ത സമ്മേളനത്തിൽ ചെയർ മാൻ
ഡോ. വി.കെ. വിജയ൯ ,  ഭരണസമിതി അംഗങ്ങളായ . സി. മനോജ്, .കെ.പി.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.