Post Header (woking) vadesheri

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി.

Above Post Pazhidam (working)

ഗുരുവായൂർ : ഏകാദശി ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മ യെ കാണാനില്ലെന്ന് പരാതി. പാലക്കാട് വടക്കുഞ്ചേരി കുനിശ്ശേരി വീട്ടിൽ അനന്തനുണ്ണിയുടെ ഭാര്യ ധനലക്ഷ്മിയേ(45)യാണ് കാണാതായത്. ബന്ധുക്കളായ 13 പേരോടൊത്താണ് ഇന്ന് രാവിലെയാണ് ഇവർ ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയത്. ഉച്ചയോടു കൂടിയാണ് കാണാതായത് എന്ന് പറയുന്നു. വരിയില്‍ നില്‍ക്കുന്ന ഇവരുടെ കൂടെ വന്നിട്ടുള്ള ആളെ വിളിക്കാന്‍ വേണ്ടി പോയതായിരുന്നു വത്രെ ഇവരുടെ ബാഗും മൊബൈലും ഇവര്‍ വന്ന വാഹനത്തില്‍ ആയത് കൊണ്ട് മൊബൈലില്‍ ബന്ധപ്പെടാനും കൂടെ വന്നവര്‍ക്ക് കഴിഞ്ഞില്ല .

Ambiswami restaurant

zumba adv

വടുക്കുഞ്ചേരി സ്റ്റെഷനിലും ഗുരുവായൂര്‍ സ്റ്റെഷനിലും കാണാതായ സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട് . ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവർ 8943438168 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണംഎന്ന്‍ ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു .ഇതിനു പുറമെ ക്ഷേത്രത്തില്‍ രാവിലെ തൊഴാന്‍ എത്തിയ സ്ത്രീയുടെ 4 പവന്‍റെ താലി മാല നഷ്ടപ്പെട്ടിരുന്നു ഷോര്‍ണൂര്‍ കവളപ്പാറ വയോധികയുടെ മലയാണ് നഷ്പ്പെട്ടത് , മറ്റൊരു സ്ത്രീയുടെ മൂവായിരം രൂപയും നഷ്ടപ്പെട്ടു

Second Paragraph  Rugmini (working)