സി വി കുരിയാക്കോസിന് ജന്മനാട്ടില്‍ സ്വീകരണം നൽകി .

">

ചാവക്കാട് : പുഴയ്ക്കൽ ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ കേരള കോൺഗ്രസ് ( എം ) ജില്ലാ പ്രസിഡന്റ് സി വി കുരിയാക്കോസിന് അദേ്ധഹത്തിന്റെ ജൻമനാടായ പേരകത്ത് പൗര സ്വീകരണം നൽകി .  മുക്കുട്ട സൗഹാർദഹാളിൽ നടന്ന സ്വീകരണയോഗം ഗുരുവായൂർ ദേവസ്വം ചെയർമാൻ  അഡ്വ. കെ ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു  . കേരള കോൺഗ്രസ് (എം) ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു . ചാവക്കാട് ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് സി മുസ്താഖലി ഉപഹാരസമർപ്പണം നടത്തി .

zumba adv

ഡി ഫൈവ്ജൂനിയർ വിന്നർ ചൈതിക് , സ്‌പെഷ്യൽ സ്‌കൂൾ സംസ്ഥാന കലോൽസവ ജേതാവ് സാന്ദ്ര ജോയ്  എന്നിവരെ ചടങ്ങിൽ ആദരിച്ചു.  ബി ജെ പി സംസ്ഥാന നിർവാഹക സമിതി അംഗം ഉപഹാരങ്ങൾ വിതരണം ചെയ്തു.  ഡിസിസി സെക്രട്ടറി പി യതീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി . നഗരസഭ കൗൺസിലർമാരായ ആന്റോ തോമസ് , പ്രസീത മുരളീധരൻ , ജോയ്‌സി ആന്റണി , കേരള കോൺഗ്രസ് (എം) ജില്ല സെക്രട്ടറി ഇ ജെ ജോസ് , ജില്ല വൈസ് പ്രസിഡന്റ് ജോൺസൺ കാഞ്ഞിരത്തിങ്കൽ , ട്രഷറർ വി സിദ്ധിഖ് ഹാജി , പി  എ ചന്ദ്രൻ , സാബു ചൊവ്വല്ലൂർ , അഡ്വ. ജോയ് ചീരൻ , ലാസർ പേരകം , അഡ്വ. ജെയ്‌സൺ ചെമ്മണ്ണൂർ , സി എ ജോസ് , പി എ സുധീർ , ജിൽസൺ മുട്ടത്ത് , സി ജെ ജെയിംസ് , കുരിയൻ പനക്കൽ , അഡ്വ. ഇ എം സാജൻ , സി വി ജോസഫ് , സി ആർ പീറ്റർ , ഇ ജെ ജോർജ് , ഇ കെ ജോസഫ് , ജാനകി പേരകം , പൂവ്വത്ത് മനോജ് , . ഇ ജെ ജോർജ് , ഇ എം ബാബു , സി കെ ബെന്നി , എം എൽ സാബു  , ആർ പി മുജീബ് , കെ ജെ ജോജു എന്നിവർ പ്രസംഗിച്ചു.  വിശിഷ്ടാതിഥികളെ പേരകം സെന്ററിൽ നിന്ന്  സീകരിച്ച് ആനയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors