Madhavam header
Above Pot

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന് “മംഗളം പാടി “

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ 16 രാപകലുകളില്‍ ഗുരുപവന പുരിയെ നാദ രാഗ താള വിസ്മയത്തില്‍ ആറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് മംഗളം പാടി സമാപ്തി കുറിച്ചു. വാതാപി ഗണപതിം ഭജേഹം എന്ന കീര്‍ത്തനം ആലപിച്ചാണ് മംഗളം പാടല്‍ ആരംഭിച്ചത് തുടര്‍ന്ന്‍ രക്ഷമാം ശരണാ ഗതം ,പാവന ഗുരു , കരുണ ചെയ്യ്‌വാന്‍ എന്തോ , എന്നീ കീര്‍ത്തന ങ്ങള്‍ ആലപിച്ച ശേഷം പവ മാന എന്ന മംഗളം പാടി ചെമ്പൈ സംഗീതോത്സവത്തിന് തിരശീലയിട്ടു .

zumba adv

Astrologer

ടി വി ഗോപാലകൃഷ്ണന്‍ ,ഡോ : ഗുരുവായൂര്‍ മണികണ്ഠന്‍ , ചെമ്പൈ സുരേഷ് , ഭാഗ്യ ലക്ഷ്മി എന്നിവര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മംഗളം പാടിയത് തിരുവിഴ ശിവാനന്ദന്‍ , നെടുമങ്ങാട് ശിവാനന്ദന്‍ എന്നിവര്‍ വയലിനിലും ,കുഴല്‍മന്ദം രാമകൃഷ്ണന്‍ ,ചാലക്കുടി രാം കുമാര്‍ വര്‍മ്മ .എന്നിവര്‍ മൃദംഗത്തിലും പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ്‌ , മുഖര്‍ ശംഖിലും പക്കമേളം ഒരുക്കി . ടി വി ഗോപാലകൃഷ്ണനെ ദേവസ്വം ചെയര്‍മാന്‍ പൊന്നാട അണിയിച്ച് ആദരിച്ചു . സംഗീതോത്സവത്തില്‍ പക്കമേളം ഒരുക്കിയവര്‍ക്കും ദേവസ്വം ഉപഹാരം നല്‍കി .

സമാപന സമ്മേളനം ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌ ഉല്‍ഘാടനം ചെയ്തു . ഭരണ സമിതി അംഗം ഉഴാമലക്കല്‍ വേണുഗോപാല്‍ , കെകെ രാമചന്ദ്രന്‍ അഡ്മിനി സ്ട്രെട്ടര്‍ വി എസ് ശിശിര്‍ എന്നിവര്‍ സംസാരിച്ചു. 2,700 പേരാണ് ഈ വര്‍ഷം ചെമ്പൈ സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തിയത് . ഓണ്‍ ലൈന്‍ മുഖേന അപേക്ഷ സ്വീകരിച്ചത് വഴി സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ സംഗീതാര്‍ച്ചനക്ക് എത്തിയിരുന്നു . ചെമ്പൈ സംഗീതോത്സവം കൊണ്ട് ദൂരദര്‍ശന് ഒരു വര്‍ഷം മുഴുവന്‍ ടെലികാസ്റ്റ് ചെയ്യാന്‍ വേണ്ട കച്ചേരി ഗുരുവായൂരില്‍ നിന്ന് സൗജന്യമായി ലഭിച്ചു . കലാകാരന്‍മാര്‍ക്ക് ഒരു രൂപ പോലും നല്‍കാതെയാണ്‌ ദൂര ദര്‍ശന് ഇത്ര അധികം കച്ചേരികള്‍ ലഭിക്കുന്നത് .

Vadasheri Footer