സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കും : കേന്ദ്ര മന്ത്രി വി മുരളീധരൻ
ഗുരുവായൂർ : സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന്‍.കേരള നിയമസഭാ പ്രവാസി ക്ഷേമസമിതി ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ മന്ത്രിയുമായി നടത്തിയ കൂടികാഴ്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് മന്ത്രി അറിയിച്ചത്.ദമാമിലെ അല്‍ദോസരി കമ്പനിയിലും മറ്റുമായി നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ യാത്രാ വിലക്കിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുകയാണ്.ലേബര്‍ക്യാമ്പില്‍ വെെദ്യുതിയും വെള്ളവും തടഞ്ഞിരിക്കുന്നു.അവിടെ സന്ദര്‍ശനം നടത്തിയ ശേഷം എംഎല്‍എ ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.ദമാം നവോദയയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റുമെത്തിക്കുന്നത്.മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികള്‍ക്കെതിരെയുള്ള ‘വിലക്ക് ‘ എന്ന് എംഎല്‍എ പറഞ്ഞു..അബുദാബിയില്‍ അടുത്ത ആഴ്ച ചേരുന്ന ലോക തൊഴില്‍ നിയമങ്ങളെ സംബന്ധിച്ചുള്ള യോഗത്തില്‍ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു കേന്ദ്ര മന്ത്രി