ഗുരുവായൂർ ക്ഷേത്ര മുറ്റത്തെ മാവിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

Above article- 1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര മുറ്റത്തെ മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ യുവാവിന്റെ ശ്രമം . തെക്കേ നടയിൽ ആനകളെ കെട്ടുന്ന സ്ഥലത്തെ മാവിൻ കൊമ്പിലാണ് യുവാവ്ആത്മഹത്യ ശ്രമം നടത്തിയത് .ഉച്ചക്ക് ക്ഷേത്ര ദർശനത്തിന് പുറത്തെ നടപന്തലിൽ ഭക്തർ വരി നിൽക്കുമ്പോഴാണ് യുവാവ് മാവിൽ കയറി ഉടുമുണ്ടഴിച് കഴുത്തിൽ കുടുക്കിട്ടു ചാടിയത് ഉടൻ തന്നെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഒരാൾ ഉടൻ മാവിൽ കയറി യുവാവിന്റെ കാലിൽ പിടിച്ചു ഉയർത്തി നിർത്തി കൂടെ ഒരാൾ കൂടി മരത്തിൽ കയറി കുടുക്ക് അഴിച്ചു .അപ്പോഴേക്കും ദേവസ്വത്തിന്റെ വലിയ ലാഡർ കൊണ്ട് വന്ന് യുവാവിനെ താഴെയിറക്കി ചാവക്കാട് താലൂക് ആശുപത്രിയിൽ എത്തിച്ചു . അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി കോക്കാട് സ്വദേശി ജയൻ (46 )ആണ് ഇയാൾ എന്ന് ആശുപത്രിയിൽ എത്തിച്ചവർ പറയുന്നു . പാലക്കാട് കോങ്ങാട് സ്വദേശി ആണെന്നും പറയപ്പെടുന്നു . ആംബുലൻസിൽ കൊണ്ട് പോയവർ പറയുന്ന വിവരം മാത്രമാണ് പോലീസിനും ഉള്ളത് എന്ന് പറയുന്നു

Vadasheri Footer