മെട്രോ ലിങ്ക്സ് ക്ലബിൻറെ വാർഷികാഘോഷം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു

">

ഗുരുവായൂര്‍: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബിൻറെ 20ാം വാർഷികാഘോഷം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡന്റ് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു . ചടങ്ങിൽ നടൻ ശിവജി ഗുരുവായൂർ, മാധ്യമ പ്രവർത്തകരായവി.പി. ഉണ്ണികൃഷ്ണൻ, കെ.വി. സുബൈർ എന്നിവർക്ക് പുരസ്കാരം നൽകി ആദരിച്ചു .വാർഷികത്തിൻറെ ഭാഗമായ ഇരുപതിന പരിപാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു ഏഴ് ലക്ഷം രൂപ ചെലവിൽ ഭവന നിർമാണം, കാരുണ്യ ജാലകം പെൻഷൻ, വിധവ പെൻഷൻ, ബാഡ്മിൻറൻ അക്കാദമി തുടങ്ങിയവയാണ് ഇരുപതിന പരിപാടിയിൽ നടപ്പാക്കുന്നത്. മുഖ്യാതിഥി റഫീഖ് അഹമ്മദ് , വൈസ് ചെയർമാൻ കെ.പി. വിനോദ് കൗൺസിലർമാരായ ആന്റോ തോമസ് , വർഗീസ് ചീരൻ ,ടി കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു . രാജേഷ് ജാക്ക് സ്വാഗതവും , സി പി ജോയ് നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors