Post Header (woking) vadesheri

ഗ്യാസ് ലൈന് വേണ്ടിയെടുത്ത റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി ഐ എം നേതാവ് മരിച്ചു

Above Post Pazhidam (working)

Arya bhavan inner

കുന്നംകുളം : തൃശൂർ – കുറ്റിപ്പുറം പാതയിൽ ചൂണ്ടൽ പാറന്നൂരില്‍ അദാനി ഗ്യാസ് ലൈന് വേണ്ടിയെടുത്ത റോഡരികിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന സി പി ഐ എം നേതാവ് മരിച്ചു.സി പി ഐ എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ജില്ല സഹകരണബാങ്ക് റിട്ടയേര്‍ഡ് മാനേജരുമായ തലക്കോട്ടുകര ചിറയത്ത് വീട്ടില്‍ ജെയിംസ് (65) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഏപ്രില്‍ 15 ന് രാത്രി 7. 30ന് കേച്ചേരിയില്‍ നിന്ന് ചൂണ്ടലിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് പാറന്നൂര്‍ റോഡരികിലെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ അദാനി സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിക്കായി എടുത്ത കുഴിയില്‍ ജെയിംസ് വീണത്. രാത്രിയില്‍ കാണാവുന്ന രീതിയിലല്ല റോഡില്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. സ്‌കൂട്ടറില്‍ വന്ന ജെയിംസ് ബോര്‍ഡില്‍ തട്ടി കുഴിയില്‍ വീഴുകയായിരുന്നു. പിറകേ വന്നിരുന്ന ചാവക്കാട് സ്വദേശിയായ യുവാവാണ് ജെയിംസിനെ കുഴിയില്‍ നിന്നും പുറത്തെടുത്തത്.

തെറിച്ചുവീണ മൊബൈല്‍ഫോണില്‍ നിന്നും അവസാനമായി വിളിച്ച ഫോണ്‍ നമ്പറില്‍ നിന്നാണ് അപകടത്തില്‍പ്പെട്ടത് ജെയിംസാണെന്ന് തിരിച്ചറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ കേച്ചേരി ആക്ട്സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ജെയിംസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയുടെ മുന്‍ഭാഗം പിളര്‍ന്ന് തലച്ചോറിന്റെ അംശങ്ങള്‍ പുറത്തേക്ക് വരുന്ന രീതിയിലാണ് പരിക്കേറ്റിരുന്നത്. താടിയെല്ലുകള്‍ക്കും നട്ടെല്ലിലെ കശേരുക്കള്‍ക്കും ക്ഷതം സംഭവിച്ചിരുന്നു. അരക്കു താഴെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് ജെയിംസിനെ ആശുപത്രിയില്‍ എത്തിച്ചത്.

അമല ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദ്ദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം വീട്ടിലെത്തിക്കുന്ന മൃതദ്ദേഹം വൈകീട്ട് 5 മണിക്ക് തലക്കോട്ടുക്കര സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. ഭാര്യ : എലിസബത്ത് മക്കൾ : പ്രിയങ്ക, ഡോ.രോഷ്ണി, കിരണ്‍ .സഹോദരങ്ങൾ രാജന്‍, ലിസി, മോളി, ബെന്നി, അലക്‌സ്