Madhavam header
Above Pot

കൊച്ചിയിൽ 1500 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി

കൊച്ചി : കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിൻ പിടികൂടി. 1500 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കൊച്ചിയിലെ രണ്ട് ബോട്ടുകളിലാണ് മയക്കുമരുന്ന് വേട്ട നടന്നത്. ബോട്ടിൽ നിന്ന് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. റവന്യൂ ഇൻ്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് രണ്ടു ബോട്ടുകളിൽനിന്ന് മയക്കുമരുന്ന് ശേഖരം പിടികൂടിയത്

Vadasheri Footer