
20 ഗ്രാം എം.ഡി.എം.എ-യുമായി അറസ്റ്റിൽ

ചാവക്കാട്: ഒരുമനയൂരില്‍ ചേറ്റുവ പാലത്തിന് സമീപത്തുനിന്ന് 20 ഗ്രാം എം.ഡി.എം.എ-യുമായി ഒരാളെ പോലീസ് അറസ്റ്റിൽ അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി ഉപ്പൂപ്പ പള്ളിക്ക് സമീപം പണ്ടാറത്തില്‍ കറുത്ത വീട്ടില്‍ ഖലീല്‍ റഹ്‌മാ(47)നെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചാവക്കാട് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാളെകുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.
