
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം , കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

ഗുരുവായൂർ : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാ വശ്യപ്പെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. മമ്മിയൂർ കൈരളി ഇംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കിഴക്കെ നടയിൽ സമാപിച്ചു. കിഴക്കെ നടയിൽ നടന്ന സമാപന സമ്മേളനം മുൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു.

യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ഷാനവാസ് തിരുവത്ര മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ടുമാരായ സി എസ് സൂരജ്, കെ ജെ ചാക്കോ, കെ നവാസ്, നേതാക്കളായ ഇർഷാദ് ചേറ്റുവ, നൗഷാദ് തെക്കുംപുറം, ബീന രവിശങ്കർ, നിഖിൽ ജി കൃഷ്ണൻ, അനിത ശിവൻ, സി വി ബാലകൃഷ്ണൻ, ശശി വാറനാട്ട് എന്നിവർ പ്രസംഗിച്ചു.
നൈറ്റ് മാർച്ചിന് ബ്ലോക്ക് നേതാക്കളായ . എം എസ് ശിവദാസ് , ബാലൻ വാറനാട്ട്, നൗഷാദ് കൊട്ടിലിങ്ങൽ, കെ.എച്ച് ഷാഹുൽ ഹമീദ്, സി ജെ റെയ്മണ്ട്, അനീഷ് പാലയൂർ, അക്ബർ ചേറ്റുവ, വി ബി വിജയകുമാർ, ഓ ആർ പ്രതീഷ്, ജമാൽ താമരത്ത്, ഷോബി ഫ്രാൻസിസ്, ബേബി ഫ്രാൻസിസ്, ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ , ഹിമ മനോജ്, ചന്ദ്ര രാമകൃഷ്ണൻ, സുഷ ബാബു എന്നിവർ നേതൃത്വം നൽകി.
