header 4

മാടമ്പ് പുരസ്‌കാരം, മുരുകന് കേന്ദ്രമന്ത്രി വി മുരളീധരൻ 28ന് സമ്മാനിക്കും

ഗുരുവായൂര്‍ : മാടമ്പ് സ്മൃതി പ്രഭാഷണവും മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌ക്കാര സമര്‍പ്പണവും ” മാടമ്പ് സ്മൃതി പര്‍വ്വം 2022 ” എന്നപേരില്‍ 28-ന് ശനിയാഴ്ച്ച രാവിലെ 9.30-ന് ഗുരുവായൂരില്‍ സംഘടിപ്പിച്ചതായി, മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . മാടമ്പ് കുഞ്ഞുകുട്ടന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവായൂര്‍ കൃഷ്ണവത്സം റീജന്‍സിയില്‍ നടക്കുന്ന ചടങ്ങ്, കേന്ദ്ര വിദേശ-പാര്‍ലിമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

Astrologer

ചടങ്ങില്‍ മാടമ്പ് സ്മൃതി പ്രഭാഷണം, മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌ക്കാര സമര്‍പ്പണം, മാടമ്പിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും ഉണ്ടാകും. ഡോ: സുവര്‍ണ്ണ നാലപ്പാട്ട്, മാടമ്പ് സ്മൃതി പ്രഭാഷണം നടത്തും. മാടമ്പിന്റെ കൃതികളിലെ ആധ്യാത്മികത എന്ന വിഷയത്തെ അധികരിച്ച് ഡോ: ശ്രീശൈലം ഉണ്ണികൃഷ്ണന്റെ പ്രഭാഷണവും, സൂര്യകാലടി മന ധര്‍മ്മരക്ഷാധികാരി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് പ്രശസ്ത നാടക നടനും, സംവിധായകനും, സീരിയല്‍ നടനുമായ എ.എന്‍. മുരുകന്, പ്രഥമ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌ക്കാരം, കേന്ദ്ര വിദേശ-പാര്‍ലിമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ സമ്മാനിയ്ക്കും.

പുന്നയൂര്‍കുളം തെണ്ടിയത്ത് കാര്‍ത്ത്യായനി അമ്മ ടീച്ചര്‍ എന്റോവ്‌മെന്റ് അവാര്‍ഡായ 5,001/-രൂപയും, പ്രശസ്തി പത്രവും, ഫലകവും, ദാരുശില്‍പ്പവും അടങ്ങുന്നതാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌ക്കാരം. മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ഖാദര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം ഇ.എന്‍. നന്ദകുമാര്‍, ഗ്രീന്‍ ബുക്‌സ് ചീഫ് എഡിറ്റര്‍ ഡോ: വി. ശോഭ തുടങ്ങിയവര്‍ സംസാരിയ്ക്കും. ചടങ്ങുകള്‍ക്കുശേഷം, ”മാടമ്പിലെ മഹര്‍ഷി ” എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിയ്ക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതി പ്രസിഡണ്ട് എം.കെ. ദേവരാജന്‍, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഇഴുവപ്പാടി, സെക്രട്ടറിമാരായ ടി. കൃഷ്ണദാസ്, ഹരി വെള്ളാപറമ്പില്‍, വൈസ് പ്രസിഡണ്ട് സുധാകരന്‍ പാവറട്ടി എന്നിവര്‍ അറിയിച്ചു