Madhavam header
Above Pot

കേരള വാട്ടർ അതോറിറ്റിയുടെ കുപ്പി വെള്ള നിർമാണ ഫാക്ടറി കൈമാറ്റം പുനഃ പരിശോധിക്കണമെന്ന്

തൃശൂർ : കേരള വാട്ടർ അതോറിറ്റി 16 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച കുപ്പി വെള്ള നിർമാണ ഫാക്ടറി മറ്റൊരു സ്ഥാപനമായ കെ ഐ ഐ ഡി സി ക്ക് കൈമാറാനുള്ള മാനേജ് മെന്റ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി തൃശൂർ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി . സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാർക്ക് ശമ്പളവും ,മറ്റ് ആനുകൂല്യങ്ങളും നല്കാൻ നട്ടം തിരിയുന്ന വാട്ടർ അതോറിറ്റിക്ക് ഈ കൈമാറ്റം വലിയ തിരിച്ചടി യാണ് . ഫണ്ടിന്റെ കുറവ് മൂലം ഈ മാസം ശമ്പള വിതരണം വൈകിയിരുന്നുവെന്ന് സമരക്കാർ ആരോപിച്ചു . സമരം സംസ്ഥാന സെക്രട്ടറി യു എം ഹാരിസ് ഉൽഘാടനം ചെയ്തു . ജില്ലാ വർക്കിങ് പ്രസിഡന്റ് എൻ ആർ നന്ദകുമാർ അധ്യക്ഷത വഹിച്ചു . ഇ ഡി സാമുവേൽ ,പി എ അനൂപ് ,പി ജെ ജോഷി എന്നിവർ സംസാരിച്ചു .

Vadasheri Footer