റെയിൽവെ അടിപ്പാത, ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

Above article- 1

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവെ അടിപ്പാത നടപ്പിലാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള റെയിൽവെ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഈ വിഷയത്തിൽ സത്വര നടപടികൾക്കായി മുൻകൈ എടുക്കാമെന്ന് മുഖ്യമന്ത്രി നിവേദകസംഘത്തിന് ഉറപ്പ് നൽകി.
നിവേദകസംഘത്തിൽ എം.കൃഷ്ണദാസ്, കെ.ടി.സഹദേവൻ ,പി.ഐ. ലാസർ, രവികുമാർ കാഞ്ഞുള്ളി എന്നിവർ ഉണ്ടായിരുന്നു. തൃശൂർ രാമനിലയത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയെ നിവേദക സംഘം കണ്ടത്

Vadasheri Footer