ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് തുടക്കമായി

Above article- 1

ചാവക്കാട് : കൃഷി വകുപ്പ് നടപ്പിലാക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കെ.വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ കെ.എച്ച് സലാം, എ.എ മഹേന്ദ്രൻ, എ.സി ആനന്ദൻ, എം.ബി രാജലക്ഷ്മി, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ സി.വി അജയകുമാർ എന്നിവർ പങ്കെടുത്തു. 27,400 രൂപ ചിലവിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. 100 ഗ്രോബാഗുകളിലാണ് കൃഷി നടത്തുക. ജലസേചനത്തിനുള്ള ഉപകരണങ്ങൾ കൃഷി വകുപ്പ് തന്നെ ലഭ്യമാക്കും. കൂടാതെ ജൈവ വളങ്ങളും ജൈവ കീട നാശിനികളും വകുപ്പ് എത്തിക്കും.

Vadasheri Footer