Above Pot

കടുത്ത ശ്വാസ തടസ്സം , കാനം രാജേന്ദ്രനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗുരുവായൂർ ; കടുത്ത ശ്വാസ തടസത്തെ തുടർന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കർക്കിടകമാസത്തിലെ ആയുർവേദ ചികിത്സക്കായി മുണ്ടൂരിലെ മജ്‌ലിസ് പാർക്കിൽ ഇന്നലെ വൈകിട്ട് എത്തിയതായിരുന്നു കാനം . ഇന്ന് രാവിലെ ആറിന് കടുത്ത ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന് അമല ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ എത്തിക്കുകയായിരിക്കുന്നു . നേരത്തെകൊച്ചി അമൃത ആശുപത്രിയിൽ നിന്നും ഹൃദ്രോഗ ചികിത്സ തേടിയിരുന്നു അദ്ദേഹം .അമലയിലെ ഹൃദ്രോഗ വിദഗ്ദരായ പ്രൊഫ : ജയകുമാർ ,ഡോ : രൂപേഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ .കാനത്തിന്റെ ഹൃദയ ധമനികളിൽ തടസം ഉള്ളതായാണ് ഡോക്ടർമാർ നൽകുന്ന സൂചന .മന്ത്രി വി എസ് സുനിൽ കുമാർ , മുൻ സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ , പി എസ് സി അംഗം അനിൽകുമാർ ,സംഗീത നാടക അക്കാദമി ചെയർമാൻ കെ പി എ സി ലളിത, ബിഷപ് മാർ ആൻഡ്രുസ് താഴത്ത് തുടങ്ങിയവർ കാനത്തെ സന്ദർശിച്ചു . സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് കാനത്തിന്റെ കൂടെ ആശുപത്രിയിൽ തന്നെയുണ്ട് .

First Paragraph  728-90

buy and sell new

Second Paragraph (saravana bhavan