Madhavam header
Above Pot

കലോത്സവം രണ്ടാം ദിനത്തിലും ഇരിങ്ങാലക്കുട 488 പോയിന്‍റോടെ മുന്നേറ്റം തുടരുന്നു .

ഗുരുവായൂര്‍ : ത്യശൂർ റവന്യൂ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ 117.5 ഗ്രാം സ്വർണ്ണക്കപ്പിനായി ഉപജില്ലകൾ വാശിയേറിയ മത്സരമാണ് അരങ്ങേറുന്നത്. ആദ്യ ദിവസത്തെ ഒന്നാം സ്ഥാനം നില നിർത്തി ഇരിങ്ങാലക്കുട ഉപജില്ല 488 പോയിന്റുകള്‍ നേടി മുന്നേറ്റം തുടരുകയാണ് . . ത്യശൂർ ഈസ്റ്റ് ഉപജില്ല 483 പോയിൻറ്റോടെ രണ്ടാം സ്ഥാനത്തും ചാലക്കുടി 458 പോയിൻറ്റോടെ മൂന്നാം സ്ഥാനത്തും തുടരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇരിങ്ങാലക്കുട 228 പോയിന്റോടെ ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ 215 പോയിന്‍റ് നേടി തൃശൂര്‍ ഈസ്റ്റ് ഉപജില്ലയും 211 പോയിന്‍റ് നേടി മാള ഉപ ജില്ലയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു .ഹൈസ്കൂള്‍ വിഭാഗത്തില്‍ 182 പോയിന്റുമായി തൃശൂര്‍ ഈസ്റ്റ് ഉപ ജില്ല മുന്നിട്ട് നില്‍ക്കുന്നു .178 പോയിന്‍റ് നേടി ചാലക്കുടിയും ,173 പോയിന്‍റ് നേടി ഇരിങ്ങാലക്കുടയും പിറകില്‍ ഉണ്ട് . യു പി വിഭാഗത്തില്‍ തൃശൂര്‍ വെസ്റ്റ്‌ ഉപജില്ല 105 പോയിന്‍റോടെ ഒന്നാമത് നില്‍ക്കുന്നു .ചാലക്കുടിക്ക് 94 പോയിന്‍റും ഇരിങ്ങാലകുടക്ക് 87 പോയിന്‍റും ലഭിച്ചു. ഈ വര്‍ഷം അപ്പീലുകളുടെ എണ്ണത്തില്‍ പ്രകടമായ കുറവ് കാണുന്നുണ്ട് 96 അപ്പീലുകളാണ് ഇത് വരെ ലഭിച്ചത് ,കഴിഞ്ഞ വര്ഷം 256 അപ്പീലുകളാണ് ഉണ്ടായിരുന്നത് . 2000 രൂപ കെട്ടി വെച്ചാലാണ് അപ്പീല്‍ പരിഗണിക്കുകയുള്ളൂ .

Vadasheri Footer