മഹാരാഷ്ട്ര , കോണ്‍ഗ്രസ് -സേന സഖ്യത്തിന് പച്ചക്കൊടി , ; അന്തിമ തീരുമാനം നാളെ

">

ന്യൂഡല്‍ഹി : മഹാരാഷ്ട്ര സഖ്യ സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനം. സർക്കാർ രൂപീകരണത്തില്‍ അന്തിമ തീരുമാനം നാളെ ഉണ്ടായേക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് എൻസിപി യോഗ തീരുമാനങ്ങൾ പ്രവർത്തക സമിതി ചർച്ച ചെയ്തെന്നും മറ്റ് പ്രതിപക്ഷ കക്ഷികളെ കൂടി ഉൾപ്പെടുത്തി ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

സഖ്യ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഇന്നും ചർച്ചകൾ തുടരുകയാണ്. കോൺഗ്രസ് – എൻസിപി ചർച്ചകൾക്ക് പുറമെ കോൺഗ്രസ് നേതാക്കൾ തമ്മിലും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകുന്നേരത്തോടെ നേതാക്കൾ മഹാരാഷ്ട്രക്ക് തിരിക്കും. നാളെ കോൺഗ്രസ് എൻസിപി നേതാക്കൾ ശിവസേന നേതാക്കളുമായി ചർച്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രിപദങ്ങൾ എൻസിപിക്കും കോൺഗ്രസിനും എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors