Madhavam header
Above Pot

കലോത്സവം , വിധി നിര്‍ണയത്തെ തുടര്‍ന്ന്‍ സംഘര്‍ഷം ,പോലിസ് ലാത്തിവീശി

ഗുരുവായൂര്‍ : വിധി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചു ,പോലിസ് ലാത്തി വീശി കുഴപ്പക്കാരെ ഓടിച്ചു വിട്ടു . ഹയര്‍സെക്കന്‍ഡറി വിഭാഗം അറബന മുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെക്ക് പരിഗണിച്ച ടീമിന് നിലവാരം പോര എന്ന്‍ മറ്റുള്ള ടീമുകളുടെ തര്‍ക്കമാണ് സംഘര്‍ഷത്തിന് ഹേതുവായത്
രാത്രി ഒന്‍പതരയോടെയാണ്‌ സംഭവം അരങ്ങേറിയത് . കലോത്സവ ആതിഥേയരയ ശ്രീകൃഷ്ണ സ്കൂളും അറബനയില്‍ മത്സരിക്കാ നുണ്ടായിരുന്നു . ശ്രീ കൃഷ്ണ അടക്കം പങ്കെടുത്ത പത്ത് ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചിരുന്നു . പന്നിത്തടം കോണ്‍കോഡ് സ്കൂളിനാണ് ഒന്നാംസ്ഥാനം ലഭിച്ചത് .

Vadasheri Footer