Post Header (woking) vadesheri

കലോത്സവ ബ്രോഷർ പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് പബ്ലിസിറ്റി കമ്മറ്റി പുറത്തിറക്കുന്ന ബ്രോഷർ പ്രശസ്ത സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഗീത എൻ ആദ്യ പ്രതി ഏറ്റുവാങ്ങി. പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഷൈലജ ദേവൻ അധ്യക്ഷയായിരുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവും പബ്ലിസിറ്റി കമ്മറ്റി വൈസ് ചെയർമാനുമായ ഷാജു പുതൂർ, വൈസ് ചെയർമാന്മാരായ വർഗ്ഗീസ് കെ.എ. , നീൽ ടോം, ആന്റൊ തോമസ്, അനിൽകുമാർ ചിറയ്ക്കൽ, പ്രിയ രാജേന്ദ്രൻ, സൈസൺ മാറോക്കി, സജീവൻ നമ്പിയത്ത്, കൌണ്‍സിലര്‍ ഹംസ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ സന്തോഷ് ടി ഇമ്മട്ടി എന്നിവർ പ്രസംഗിച്ചു

Ambiswami restaurant