Madhavam header
Above Pot

ജില്ല കലോത്സവം ,ആദ്യ ദിനം പിന്നിടുമ്പോള്‍ ഇരിങ്ങാലകുട മുന്നില്‍ .

ഗുരുവായൂര്‍ : ജില്ല റവന്യു കലോത്സവം ഒരു നാള്‍ പിന്നിടുമ്പോള്‍ ഇരിങ്ങാലകുട സബ് ജില്ല 147 പോയിന്‍റുമായി മുന്നില്‍ നില്‍ക്കുന്നു .143 വീതം പോയിന്റു നേടി ചാലക്കുടിയും തൃശൂര്‍ ഈസ്റ്റ് ഉപജില്ലയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു .തൃശൂര്‍ വെസ്റ്റ്‌ 133, മാള 131 , കുന്നംകുളം 124 ,കൊടുങ്ങല്ലൂര്‍ 119 , ചേര്‍പ്പ് 118 ,വലപ്പാട് 118, വടക്കാഞ്ചേരി 110, മുല്ലശ്ശേരി 104, ആതിഥേയരായ ചാവക്കാട് 102 പോയിന്റുമാണ് നേടിയിട്ടുള്ളത് . ജനപ്രിയ ഇനങ്ങളായ മോഹിനിയാട്ടം , ഭരത നാട്യം ,സംഘ നൃത്തം എന്നിവ യും ഹൈസ്കൂള്‍ വിഭാഗം നാടകം , യു പി വിഭാഗം ശാസ്ത്രീയ സംഗീതം എന്നിവ ആദ്യ ദിനത്തില്‍അവതരിപ്പിച്ചു

Vadasheri Footer