Post Header (woking) vadesheri

പ്ലസ് റ്റു ക്കാരിയെ യുവാവ് തീകൊളുത്തി , തീ പടർന്ന് ഇരുവരും വെന്ത് മരിച്ചു

Above Post Pazhidam (working)

കൊച്ചി : പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്ലസ്ടുക്കാരിയെ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊന്നു. അര്‍ധരാത്രി വീട്ടില്‍കയറി മാതാപിതാക്കളുടെ മുന്നില്‍വെച്ച്‌ പെണ്‍കുട്ടിയുടെ ജീവനെടുത്ത യുവാവും പൊള്ളലേറ്റ് മരിച്ചു. കൊച്ചി കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തില്‍ ഷാലന്‍മോളി ദമ്ബതിമാരുടെ മകള്‍ ദേവികയും പറവൂര്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവ് ഷാലന് ഗുരുതരമായി പൊള്ളലേറ്റു.

Arya bhavan inner

ബുധനാഴ്ച രാത്രി 12.15 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണര്‍ത്തി. ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ശബ്ദംകേട്ട് പുറത്തെത്തിയ ദേവികയുടെ മേല്‍ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൂവരെയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല.

Second Paragraph  Sarovaram(working)

പലതവണ യുവാവിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരവും പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതാണ് രാത്രിയോടെ കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ പോലീസ് കേസെടുത്തിരുന്നു.കുടുംബത്തിലെ എല്ലാവരെയും കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ അമ്മ മോളിപറഞ്ഞു .
അര്‍ധരാത്രിയില്‍ വീട്ടിലെത്തിയ മിഥുന്‍ തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്നും അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇളയകുട്ടിയുമായി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും മോളി പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബോധരഹിതയായിരുന്ന മോളി ആശുപത്രിയില്‍ ചികിത്സയിലാണ്.

Third paragraph Saravan bhavan

വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. ബൈക്കിലാണ് മിഥുന്‍ വീട്ടിലെത്തിയത്. പെട്രോള്‍ ദേഹത്ത് ഒഴിച്ചതിനു ശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ദേവികയും മിഥുനും നിന്നു കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി വീട്ടില്‍വച്ചു തന്നെ മരിച്ചു. സാരമായി പൊള്ളലേറ്റ പറവൂര്‍ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മിഥുന്‍ ദേവികയുടെ അകന്ന ബന്ധുവാണെന്നും ഇതിനു മുന്‍പും ഷാലന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും അയല്‍വാസി പറഞ്ഞു.

First Paragraph Jitesh panikar (working)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് സൂചന. സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.
ദേവിക ട്യൂഷന്‍ പഠിച്ചിരുന്ന സ്ഥലത്തും മിഥുന്‍ എത്തി ശല്യം ചെയ്തിരുന്നതായി സഹപാഠി പറഞ്ഞു.