Madhavam header
Above Pot

വാട്ടർ അതോറിറ്റിയുടെ കുപ്പി വെള്ള പ്ലാന്റ് കയ്യൊഴിയുന്നത് സ്വകാര്യ കമ്പനികളെ സഹായിക്കാൻ

ഗുരുവായൂർ : അരുവിക്കര കുപ്പിവെള്ള പ്ലാന്റ് പണിപൂർത്തീകരിച്ച് ഉത്ഘാടനത്തിന് സജ്ജമായ ഈ സമയത്ത് വാട്ടർ അതോറിറ്റിയിൽ നിന്ന് അടർത്തിമാറ്റി മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കാനുള്ള തീരുമാനം, സ്വകാര്യ കുപ്പിവെള്ള കമ്പനികളെ സഹായിക്കുന്നതിനാണെന്ന് ഒ അബ്ദുൾ റഹിമാൻ കുട്ടി അഭിപ്രായപ്പെട്ടു .കേരള വാട്ടർ അതോറിട്ടി സ്റ്റാഫ്‌ അസോസിയേഷൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ *വാട്ടർ അതോറിട്ടി സംരക്ഷണ സദസ്സ്* ഗുരുവായൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പൊതുജങ്ങൾക്കും ജീവനക്കാർക്കും ഒരു പോലെ പ്രയോജനം ലഭിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ്.സർക്കാരിന്റെ കാലത്ത് നിർമാണ പ്രവർത്തനം ആരംഭിച്ച പ്ലാന്റ് മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കാനുള്ള തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയാണ് . ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വകയില്ലാതെ നെട്ടോട്ടമോടുന്ന അതോറിട്ടി മാനേജ്‍മെന്റ്, അതോറിറ്റിയെ സ്വയം പര്യാപ്തമാക്കാൻ പ്രാപ്തമായ ഈ ബ്രിഹത് പദ്ധതിയെ കയ്യൊഴിയുന്നത് സർക്കാരും കുപ്പിവെള്ള ലോബിയും തമ്മിലുള്ള അവിശുദ്ധകൂട്ട്കെട്ട് മറനീക്കി പുറത്ത് വരുന്നതിന്റെ തെളിവാണെന്നും ഒ.അബ്ദുറഹിമാൻകുട്ടി കൂട്ടിച്ചേർത്തു

Astrologer

. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു.എം.ഹാരിസ് അദ്ധ്യക്ഷൻ ആയിരുന്നു. സർക്കാർ യഥാസമയം അനുവദിക്കേണ്ട നോൺ പ്ലാൻ ഗ്രാൻഡ് അനുവദിക്കാതെ സാമ്പത്തീക പ്രതിസന്ധി സൃഷ്ടിച്ച് അതോറിറ്റിയെ തകർക്കാൻ നോക്കുന്നത് അവസാനിപ്പിക്കണമെന്നും, സർക്കാർ രണ്ട് ഉത്തരവുകൾ ഇറക്കിയിട്ടും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷനുകൾ തടഞ്ഞുവെച്ചിരിക്കുന്ന മാനേജ്മെന്റ് നടപടി അപലപനീയമാണെന്നും, മിനിസ്റ്റീരിയൽ-ടെക്‌നിക്കൽ വിഭാഗം ജീവനക്കാരുടെ പ്രമോഷനുകൾ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്താതിരിക്കുന്നതും, സൂപ്പർവൈസറി തസ്തിക സംബന്ധിച്ച അനിശ്ചിതത്വം നിലനിക്കുന്നതും, ക്ലൈം തുകയിൽ വർദ്ധനവില്ലാതെ പ്രീമിയം തുക വർദ്ധിപ്പിച്ചതും ജീവനക്കാരിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

അസോസിയേഷൻ സംസ്ഥാന ഭാവാഹികളായ മെറിൻ ജോൺ, എം.ജയപ്രകാശ്, അബ്ദുൽകാദർ, ബിജു കരുണാകരൻ, വി.അബ്ദുൽബഷീർ, അബ്ബാസ്, ഐ.എൻ.യു.സി.ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ് ശ്രീ. ശിവദാസൻ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഗോപിനാഥ് മനയിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീമതി താരാഭായ്, സി.എ. സരിത അനൂപ്. പി.എ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഷിന്റോ.കെ.ജെ സ്വാഗതവും, സാബു ആന്റണി നന്ദിയും പറഞ്ഞു .

Vadasheri Footer