കെ പി സി സി പുനസംഘടന , എ വിഭാഗത്തെ തഴഞ്ഞതില്‍ പ്രതിഷേധം
ഗുരുവായൂര്‍ : കെ പി സി സി പുനസംഘടനയില്‍ ജില്ലയിലെ എ വിഭാഗത്തെ അപ്പാടെ തഴഞ്ഞതില്‍ മണലൂര്‍ നിയോജകമണ്ഡലം എ വിഭാഗം യോഗം ശക്തമായി പ്രതിഷേധിച്ചു . യൂത്ത്കോണ്‍ഗ്രസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത ഗ്രൂപ്പ് യോഗത്തിലാണ് നേതൃത്വത്തിനെ അമര്‍ഷം അണപൊട്ടിയത് . കെ പി സി സി അംഗം അല്ലാത്തവരെ കെ പി സി സി ഭാരവാഹി കള്‍ ആക്കുന്നത് ശരിയായ നടപടി അല്ലെന്ന് യോഗം വിലയിരുത്തി . തൃശൂര്‍ ഡി സി സി പ്രസിഡന്റ് സ്ഥാനം എ വിഭാഗ ത്തിന് അര്‍ഹത പ്പെട്ടതാണ് ,അത് ലഭിക്കുന്നതിന് വേണ്ടി എ വിഭാഗത്തിന്റെ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനം എടുത്തു . ഗുരുവായൂരില്‍ ചേര്‍ന്ന യോഗത്തില്‍ കെ പി സി സി അംഗം സി ഐ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു . മുന്‍ എം എല്‍ എ പി എ മാധവന് , പി കെ രാജന് , അഡ്വ വി സുരേഷ് ,വി ജി അശോകന് , ജോസ് പോള്‍ ടി, സുനില്‍ ലാലൂര്‍ എന്നിവര്‍ സംസാരിച്ചു