ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട്  : ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു. ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ  നൗഷാദ് (55) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

Poonthanam
Rugmani 700-200

നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Vasudev Inn

ബ്ലാങ്ങാട് ബീച്ചിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന നൗഷാദ്, ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.