728-90

കെ ദാമോദരന്‍ അവാര്‍ഡ് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാറിന്

Star

ഗുരുവായൂര്‍ : കമ്മ്യൂണിസ്റ്റ് ചിന്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ ദാമോദരന്റെ പേരില്‍ കെ ദാമോദരന്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ബാലകഥാസാഗരം എന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍വതി പവനന്‍, ജയന്‍ നീലേശ്വരം, ബി ഇന്ദിര എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ജൂലായ് 3 ന് ഗുരുവായൂരില്‍ നടക്കുന്ന കെ ദാമോദരന്‍ സ്മൃതിയില്‍ വെച്ച് കവി ആലങ്കോട് ലീലാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. പത്രപ്രവര്‍ത്തകന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ബ്രഹദ് ഗ്രന്ഥങ്ങളടക്കം 182 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് കോഴിക്കോട് സ്വദേശിയായ ഡോ. കെ ശ്രീകുമാര്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.