Header

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം ഉൽഘാടനം ചെയ്തു .

ഗുരുവായൂർ : ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രവാസിക്ഷേമ സഹകരണ സംഘം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു . മുരളി പെരുനെല്ലി എം.എല്‍.എ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി മഞ്ജു ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി കുഞ്ഞുമുഹമ്മദ് . ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എസ് രേവതി ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മഞ്ജു ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, എം കൃഷ്ണദാസ്, പി.ജി നാരായണന്‍, ആര്‍.വി ഷെരീഫ്, എം.കെ ശശീധരന്‍, പ്രിയ രാജേന്ദ്രന്‍, കെ.വി അഷറഫ് ഹാജി, ലാസര്‍ പേരകം എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് അഹമ്മദ് മൊയിദീന്‍ മുല്ല സ്വാഗതവും പി.ആര്‍ ബാഹുലേയന്‍ നന്ദിയും പറഞ്ഞു