Post Header (woking) vadesheri

കെ.ബീരുസാഹിബിനോട് നഗരസഭയുടെ അനീതി : കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

Above Post Pazhidam (working)

ചാവക്കാട്:നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന കെ.ബീരുസാഹിബിനോട് നഗരസഭ ഭരണസമിതി അനീതി കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവത്ര പുത്തൻകടപ്പുറത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

Ambiswami restaurant

ആരോഗ്യകേന്ദ്രത്തിന് സമീപം 100 മീറ്റര്‍ അകലെ വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് അധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

നേതാക്കളായ കെ.നവാസ്,കെ.വി.സത്താര്‍,എച്ച്.എം.നൗഫല്‍,എം.എസ്.ശിവദാസ്,അസ്മത്തലി,പി.എം.നാസര്‍,മുസ്ലിം ലീഗ് നേതാവ് ഫൈസല്‍ കാനാംപുള്ളി എന്നിവര്‍ സംസാരിച്ചു.കെ.വി.യൂസഫ് അലി,ബേബി ഫ്രാന്‍സിസ്,തബ്ഷീര്‍ മഴുവഞ്ചേരി,ഷാഹിദ ഷാഹു,കെ.ബി.വിജു,കെ.കെ.ഹിറോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നഗര സഭയുടെ പ്രഥമ ചെയർമാൻ ആയിരുന്ന കെ ബീരു സാഹിബ് വീടിന് സമീപം സൗജന്യമായി നൽകിയ സ്ഥലത്താണ് ഹെൽത്ത് സെന്റർ കെട്ടിടം നിർമിച്ചിട്ടുള്ളത് .പ്രസ്തുത കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേര് നൽകാതെ മുൻ പഞ്ചായത്ത് അംഗത്തിന്റെ പേര് നൽകിയതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്

Third paragraph