Header 3

സുകൃതം ക്രിസ്മസ് സംഗമം


ഗുരുവായൂര്‍: ജീവകാരുണ്യ സംഘടനയായ സുകൃതത്തിന്റെ നേതൃത്വത്തില്‍ നൂറോളം അമ്മമാര്‍ക്ക് ക്രിസ്മസ് കിറ്റ്, കേക്ക്, പുതപ്പ്, 1000 രൂപ വീതം പെന്‍ഷന്‍ എന്നിവ വിതരണം ചെയ്തു. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സെബി ചിറ്റലപ്പള്ളി ഉദ്ഘാടനം ചെയ്തു.

Astrologer

സുകൃതം പ്രസിഡന്റ് എം. പ്രഭാകര മാരാര്‍ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ ലിജിത്ത് തരകന്‍ പെന്‍ഷനും ജോഫി ചൊവന്നൂര്‍ പലവ്യജ്ഞന കിറ്റും വിതരണം ചെയ്തു. പ്രവാസി വ്യവസായി നിക്‌സണ്‍ നിക്കോളാസ് ക്രിസ്മസ് സമ്മാനം നല്‍കി.

മുന്‍ നഗരസഭ ചെയര്‍മാന്‍ മേഴ്‌സി ജോയ്, ബാലന്‍ വാറണാട്ട്, കെ.ടി.സഹദേവന്‍, പി.ഐ. സൈമന്‍, സ്റ്റീഫന്‍ ജോസ്, എന്‍.കെ ലോറന്‍സ്, വി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.