Header 1 vadesheri (working)

നഗരകുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് ഭീഷണി.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ നഗരകുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് ഭീഷണി. സി.സി.ടി.വി റിപ്പോർട്ടർ കെ.വി.സുബൈറിനെയാണ് ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയത്. മെഡിക്കൽ ഓഫീസർ സിത്താരഅപ്പുകട്ടൻ നീണ്ട അവധിയിൽ പ്രവേശിക്കുകയും പകരം ഡോക്ടറെ നിയമിക്കാതിരിക്കുകയും ചെയ്തതിനെതുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിലായിനെ കുറിച്ചാണ് വാർത്ത നൽകിയത്. മെഡിക്കൽ ഓഫീസറും ഭർത്താവ് വൈശാഖും ചേർന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് കാണിച്ച് സുബൈർ ടെമ്പിൾ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

First Paragraph Rugmini Regency (working)

വാർത്ത നൽകിയതിൻറെ പേരിൽ ടി.സി.വി, സി.സി.ടി.വി റിപ്പോർട്ടർ കെ.വി. സുബൈറിന് നേരെ ടെലിഫോണിലൂടെയുണ്ടായ ഭീഷണിയിൽ പ്രസ് ഫോറം പ്രതിഷേധിച്ചു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ അസഭ്യ വർഷം നടത്തിയയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് ലിജിത്ത് തരകൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി. ഷൈജു, ട്രഷറർ പി.കെ. രാജേഷ് ബാബു, ടി.ബി. ജയപ്രകാശ്, വിജയൻ മേനോൻ, ടി.ടി. മുനേഷ്, വേണു എടക്കഴിയൂർ, ജോഫി ചൊവ്വന്നൂർ, ശിവജി നാരായണൻ, കെ. മനോജ്, മനീഷ് ഡേവിഡ് , കെ.വി. സുബൈർ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)