പാലയൂരിന്റെ കഥാകാരൻ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു
ചാവക്കാട്: പാലയൂരിന്റെ കഥാ കാരനും റിട്ട.കൃഷി ഓഫീസറുമായ ജോസ് ചിറ്റിലപ്പിള്ളി(78) അന്തരിച്ചു.സപ്തദേവാലയങ്ങള്‍(ചരിത്രം),പാലയൂര്‍ പള്ളി(ചരിത്രം),ആദ്യപുഷ്പങ്ങള്‍(ജീവചരിത്രം) മാളം(നോവല്‍),അഭിലാഷങ്ങള്‍(കഥകള്‍),അക്ഷരത്തെറ്റുകള്‍(കഥകള്‍),നാട്ടുവിശേഷങ്ങള്‍(ബാലസാഹിത്യം)എന്നിവ പ്രധാനകൃതികളാണ്.ചാവക്കാടിന്റെ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ രചനയുടെ പണിപ്പുരയിലായിരുന്നു.അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍, പബ്ലിക് റിലേഷന്‍സ് കമ്മിറ്റി,ലിറ്റര്‍ജി കമ്മീഷന്‍,തീര്‍ഥകേന്ദ്രങ്ങളുടെ ഉപദേശക കമ്മിറ്റി എന്നിവയുടെ ചുമതല വഹിച്ചിരുന്നു.
തൃശ്ശൂര്‍ സഹൃദയ വേദി,മേരീവിജയം സാഹിത്യസമിതി എന്നിവയില്‍ കമ്മിറ്റി അംഗമായിരുന്നു.കലാസദന്‍ സാഹിത്യവിഭാഗം കണ്‍വീനര്‍,പാലയൂര്‍ തീര്‍ഥകേന്ദ്രം സെക്രട്ടറി,പാലയൂര്‍ മഹാതീര്‍ഥാടനം കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.ദൈവശാസ്ത്രത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട്.അതിരൂപത മതബോധന കമ്മീഷന്‍ അംഗവും 30 വര്‍ഷം പാലയൂര്‍ സണ്‍ഡേ സ്‌കൂള്‍ പ്രധാനാധ്യാപകനുമായിരുന്നു.
മത,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.ഭാര്യ: ഇ.കെ.ത്രേസ്യ(പറപ്പൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ റിട്ട.അധ്യാപിക).മക്കള്‍: പ്രിയ, പ്രീത(സെന്‍്‌റ് ആന്റണീസ് എച്ച്.എസ്.പുതുക്കാട്) പ്രതീഷ്(ദീപ്തി എച്ച്.എസ്., തലോര്‍).മരുമക്കള്‍: ജോസഫ് തേക്കാനത്ത്(ബിസിനസ്),ജോയ്‌സണ്‍ മണ്ടുംപാല്‍(ഗ്രാമപഞ്ചായത്ത് കാട്ടകാമ്പല്‍),ആന്‍സി(സെന്റ് തോമസ്,എല്‍.പി.സ്‌കൂള്‍,ഏങ്ങണ്ടിയൂര്‍).ശവസംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍.