Madhavam header
Above Pot

ക്ഷേത്ര നടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് മാറ്റിയിട്ടു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ തിരക്ക് നിയന്ത്രിക്കാൻ വിവാഹ മണ്ഡപങ്ങൾ ഒരു വശത്തേക്ക് ഒതുക്കിയിട്ടു . വൈശാഖ മാസത്തിലെ ദർശന തിരക്കും വിവാഹ തിരക്കും മുൻകൂട്ടി കണ്ടാണ് മണ്ഡപങ്ങൾ വടക്ക് വശത്തേക്ക് മാറ്റിയിട്ടത് . വ്യഴാഴ്ച രാത്രിയാണ് ക്രെയിന്റെ സഹായത്തോടെ മണ്ഡപങ്ങൾ നീക്കിയ ത് . നിലവിൽ മൂന്ന് മണ്ഡപത്തിലും വിവാഹം നടക്കുന്ന ദിവസം ക്ഷേത്ര ദർശനത്തിന് എത്തുന്നവർ ഏറെ ക്ലേശം അനുഭവിക്കാറുണ്ട്, ഇതോടെ അതിനൊരുപരിഹാരമാകും എന്ന് കരുതുന്നു .മണ്ഡപത്തിന്റെ തെക്ക് വശത്താണ് കല്യാണപർട്ടികൾ തമ്പടിക്കാറ് വടക്ക് വശം കാലിയായി കിടന്നാലും ആരും അങ്ങോട്ടേക്ക് നീങ്ങി നിൽക്കാറില്ല . അത് കൊണ്ട് പലപ്പോഴും ക്ഷേത്ര നടയിലേക്ക് ആളുകൾ എത്തുന്നത് ഏറെ പ്രയാസപ്പെട്ടാണ് . ഓരോ വിവാഹത്തിനും ഏറ്റവും കുറഞ്ഞത് നൂറു പേരെങ്കിലും ഉണ്ടാകും നൂറും നൂറ്റമ്പതും വിവാഹങ്ങൾ നടക്കുന്ന ദിവസം ക്ഷേത്ര നട അങ്ങോട്ടും ഇങ്ങോട്ടും കടക്കാൻ കഴിയാതെ പൂട്ടിയിട്ട പോലെയാകും . ഇതിനിടയിൽ ഫോട്ടോ ഗ്രാഫർ മാരുടെ പരാക്രമം വേറെയും . പുറത്ത് നിന്ന് ഭഗവാനെ തൊഴുന്ന ഭക്തരെ തള്ളി മാറ്റിയാണ് പല ഫോട്ടോഗ്രാഫർമാരും ഫോട്ടോ എടുക്കുന്നത് . ഇവരെ നിയന്ത്രിക്കാൻ വിമുക്ത ഭടന്മാർക്കും കഴിയാറില്ല

Vadasheri Footer