Post Header (woking) vadesheri

ജില്ലയിൽ 1213 പേർക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.62%

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂർ : ജില്ലയിൽ ചൊവ്വാഴ്ച്ച 1213 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശ്ശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,47,452 ആണ്. 2,36,247 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.62% ആണ്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan
    ജില്ലയിൽ ചൊവ്വാഴ്ച്ച സമ്പർക്കം വഴി 1201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആൾക്കും, 07 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ   ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 77 പുരുഷൻമാരും 93 സ്ത്രീകളും പത്ത് വയസ്സിനു താഴെ 50 ആൺകുട്ടികളും 39 പെൺകുട്ടികളുമുണ്ട്.

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 232
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 723
  3. സർക്കാർ ആശുപത്രികളിൽ – 314
  4. സ്വകാര്യ ആശുപത്രികളിൽ – 467
  5. വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ – 1216

കൂടാതെ 5,569 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
932 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 625 പേർ വീടുകളിലുമാണ്.

8,907 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 5,757 പേർക്ക് ആന്റിജൻ പരിശോധനയും, 2,994 പേർക്ക് ആർടി-പിസിആർ പരിശോധനയും, 156 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 18,15,751 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

.

ജില്ലയിൽ ഇതുവരെ കോവിഡ് 19 വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്

  1. ആരോഗ്യപ്രവർത്തകർ 46,468 38,874
  2. മുന്നണി പോരാളികൾ 37,514 23,980
  3. 45 വയസ്സിന് മുകളിലുളളവർ 6,01,487 1,12,129
  4. 18-44 വയസ്സിന് ഇടയിലുളളവർ 58,682, 269
    ആകെ 7,44,151 , 1,75,252