Header Saravan Bhavan

കെ സുധാകരൻ കേരളത്തിലെ കോൺഗ്രസിനെ നയിക്കും

Above article- 1

ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ട് ഒടുവിൽ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ. സുധാകരനെ നിയമിച്ചു . കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചത്. കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്.

Astrologer

അധ്യക്ഷന്‍റെ കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി താരിഖ് അൻവർ ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും സുധാകരൻ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നും കെ. സുധാകരൻ പ്രതികരിച്ചു. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു

Vadasheri Footer